സംസ്ഥാന ചലച്ചിത്ര അവാർഡ്: ബിജു മേനോനും ജോജു ജോർജും മികച്ച നടൻമാർ; രേവതി മികച്ച നടി

തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർ നേടി. ആർക്കറിയാം എന്ന ചിത്രത്തിലെ ആഭിനയത്തിന് ബിജു മേനോനും നായാട്ട് എന്ന സിനിമയിലെ മികച്ച അഭിനയത്തിന് ജോജു ജോർജുമാണ് പുരസ്‌കാരത്തിന് അർഹരായത്. ഭൂതകാലം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം രേവതി നേടി. മികച്ച ചിത്രം ആവാസവ്യൂഹ ആണ്.

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിനാണ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം നേടി.

ഫ്രീഡം ഫൈറ്റിലൂടെ ജിയോ ബേബിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹില്‍ രവീന്ദ്രന്‍. മികച്ച ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്, മികച്ച വിഎഫ്എക്‌സ് മിന്നല്‍ മുരളിയിലൂടെ ആന്‍ഡ്രു ഡിക്രൂസ്. ജനപ്രീതിയും കലാ മേന്മയുമുള്ള സിനിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്.

മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹൃദയത്തിലൂടെ ഹിഷാം അബ്ദുള്‍ വഹാബിന്. മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍, ഗാനം മികച്ച കലാ സംവിധായകന്‍ എവി ഗോകുല്‍ ദാസ്, ; ചിത്രം തുറമുഖം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍, ചിത്രം ജോജി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ജോജയിലൂടെ ഉണ്ണി മായയ്ക്ക്. കളയിലൂടെ സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം.

ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയായിരുന്നു ഇത്തവണത്തെ ജൂറി ചെയർമാൻ. സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്.

ഇത്തവണ പുരസ്‌കാരത്തിനായ മത്സരിച്ചത് 29 സിനിമകളായിരുന്നു.142 സിനിമകളുടെ പട്ടികയില്‍ നിന്നുമാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.