ഹായില്‍: സൗദി അറേബ്യയിൽ വാഹനം ഒട്ടകവുമായി ഇടിച്ച് തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍(42) സൗദിയിലെ ഹായിലില്‍ മരിച്ചു. റൊട്ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഹായില്‍ റോദ റോഡിലാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനുള്ള ശ്രമത്തിലാണ്.
ഭാര്യ: ഫെബി വിനോജ്, മകള്‍ സോജ് മേരി വിനോജ്. അനുബന്ധ നടപടി ക്രമങ്ങള്‍ക്ക് അസീസ് പയ്യന്നൂര്‍, അബ്ദുല്‍ റൗഫ് ഇരിട്ടി, റഹ്‌മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിവരുന്നു.