
തിരുവല്ല: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുനെൽവേലി സ്വദേശികളായി കാർത്തിക് (15), ശബരീനാഥ് (15) എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയിലെ കുടുംബവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവർ. മണിമലയാട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത്.