Home News ദമ്പതികൾ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ

ദമ്പതികൾ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ

0
ദമ്പതികൾ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ

ഇടുക്കി: ദമ്പതികളെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറയ പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയുള്ള ഏലത്തോട്ടത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു, അതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം ഏലത്തോട്ടത്തിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശാന്തൻപാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here