Home Featured തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വിവാദങ്ങൾ ഒഴിവാക്കാൻ കെ റെയിൽ കല്ലിടൽ നിർത്തിവച്ച് സർക്കാർ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വിവാദങ്ങൾ ഒഴിവാക്കാൻ കെ റെയിൽ കല്ലിടൽ നിർത്തിവച്ച് സർക്കാർ

0
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വിവാദങ്ങൾ ഒഴിവാക്കാൻ കെ റെയിൽ കല്ലിടൽ നിർത്തിവച്ച് സർക്കാർ

കൊച്ചി: വിവാദങ്ങൾ ഒഴിവാക്കാൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാതലത്തിൽ കെ റെയിൽ കല്ലിടൽ നിർത്തിവച്ച് സർക്കാർ. ഈ മാസം ഇനി കെ റെയിൽ കല്ലിടൽ ഉണ്ടാകില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കെ റെയിൽ പ്രതിഷേധങ്ങളും പൊലീസ് നടപടിയും പ്രചരണ സമയത്ത് ചർച്ചയാകാതിരിക്കാനാണ് സർക്കാരിൻ്റെ നീക്കം. ഇതിനുള്ള നിർദ്ദേശം കെ റെയിലിന് സർക്കാർ തലത്തിൽ നിന്നും അനൗദ്യോഗികമായി നൽകി കഴിഞ്ഞു. കല്ലിടൽ തൽക്കാലത്തേക്ക് നിർത്തിവച്ചതായി കെ റെയിൽ ഉദ്യോഗസ്ഥർ സൂചന നൽകിയിട്ടുണ്ട്. കെ റെയിൽ സംവാദങ്ങളിൽ സിപിഎമ്മിന് വേണ്ടി സംസാരിക്കുന്ന യുവ നേതാവാണ് അരുൺകുമാർ. കെ റെയിൽ രാഷ്ട്രീയം ചർച്ചയാക്കാനാണ് ഈ നീക്കം. അതിനിടെയാണ് കല്ലിടലിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കേണ്ടതില്ലെന്ന സർക്കാർ നിലപാട്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ്. ഉയർത്തിക്കാണിച്ചാലും വിജയത്തിൻ്റെ കാര്യത്തിൽ തെല്ലും ഭയമില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജയരാജൻ പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന മണ്ഡലമാണ് തൃക്കാക്കര. കെ റെയിലിന് എതിരായ സമരങ്ങൾ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ആകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കാത്തിരിക്കൂ, കെ റെയിലിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതും. കെ റെയിൽ ജനങ്ങൾക്ക് എതിരായിട്ടുള്ളതല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. ജനങ്ങൾക്കു വേണ്ടിയുള്ള ഒരു വികസനകാര്യത്തെ ഏതെങ്കിലും ജനങ്ങൾ എതിർക്കുമോ?, ജയരാജൻ ആരാഞ്ഞു. തെറ്റായ പ്രചരണങ്ങളെ ജനങ്ങൾ തന്നെ പ്രതിരോധിക്കും, ജയരാജൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here