Home News ആലപ്പുഴയിൽ ശിക്കാര വള്ളത്തിലെ ജീവനക്കാരൻ മരിച്ച നിലയിൽ

ആലപ്പുഴയിൽ ശിക്കാര വള്ളത്തിലെ ജീവനക്കാരൻ മരിച്ച നിലയിൽ

0
ആലപ്പുഴയിൽ ശിക്കാര വള്ളത്തിലെ ജീവനക്കാരൻ മരിച്ച നിലയിൽ

ആലപ്പുഴ : കുപ്പപ്പുറത്ത് ശിക്കാര വള്ളത്തിലെ ജീവനക്കാരൻ മരിച്ച നിലയിൽ. ആലപ്പുഴ തിരുമല വാർഡ് പോഞ്ഞിക്കര സ്വദേശി ആരോമൽ (23) ആണ് മരിച്ചത്. കഴുത്ത് അറുത്ത നിലയിലും കൈ ഞരമ്പ് മുറിഞ്ഞ നിലയിലുമായിരുന്നു.

യുവാവിന്റെ ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചെത്തിയപ്പോൾ ആരോമലിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും എത്തി ആലപ്പുഴ ജനറൽ‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here