Home Uncategorized lമെട്രോ സ്റ്റേഷൻ്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു

lമെട്രോ സ്റ്റേഷൻ്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു

0
lമെട്രോ സ്റ്റേഷൻ്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു

ന്യൂഡെൽഹി: മെട്രോ സ്റ്റേഷൻ്റെ മുകളില്‍ നിന്നും ചാടിയ യുവതി മരിച്ചു. ഡെല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നുമാണ് പഞ്ചാബ് ഹോഷിയാര്‍പുര്‍ സ്വദേശിനിയായ യുവതി ചാടിയത്.ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ശ്രമം നടത്തിയത്. 

മകളിൽ നിന്നുള്ള വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചാടാനൊരുങ്ങി നിന്ന യുവതിയെ പിന്തിരിപ്പിക്കാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. 

ഇതിനിടെ യുവതി ചാടുമെന്ന് മനസിലാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് പുതപ്പ് ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വളരെ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here