Home Local News തിരുവല്ലയില്‍ ഓശാന ഞായര്‍ റാലിക്കിടെ ആക്രമണം; നാല് പേര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം

തിരുവല്ലയില്‍ ഓശാന ഞായര്‍ റാലിക്കിടെ ആക്രമണം; നാല് പേര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം

0
തിരുവല്ലയില്‍ ഓശാന ഞായര്‍ റാലിക്കിടെ ആക്രമണം; നാല് പേര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം

പത്തനംതിട്ട: തിരുവല്ലയില്‍ ഓശാന ഞായര്‍ റാലിക്കിടെ ആക്രമണം. തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ ഓശാന റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റാലിയില്‍ പങ്കെടുത്ത നാല് പേര്‍ക്ക് നേരെ അക്രമികള്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. കാറിലെത്തിയ നാലംഗ സംഘമാണ് കുരുമുളക് സ്‌പ്രേ അടിച്ചത്.

തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് നേരെയാണ് കുരുമുളക് സ്‌പ്രേ പ്രയോഗമുണ്ടായത്. റാലിയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഭവം.

അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here