Home State ‘പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച’, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, റിപ്പോര്‍ട്ട് നല്‍കി

‘പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച’, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, റിപ്പോര്‍ട്ട് നല്‍കി

0
‘പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച’, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അഗ്‌നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാകും നടപടിയുണ്ടാകുക. ബുധനാഴ്ച ആലുവയിലാണ് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്നത്. ഉദ്ഘാടന വേദിയില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമാണെന്ന് കാണിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. അതേസമയം സന്നദ്ധ സംഘടനകള്‍ റസിഡന്റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവയ്ക്ക് പരിശീലനം നല്‍കാറുണ്ടെന്നും ഇതില്‍ ചട്ടലംഘനമില്ലെന്നുമാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here