
തിരുവനന്തപുരം: ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയത്. 2023 മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.
2023 മാര്‍ച്ച് 31നുള്ളില്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേണ്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്ത നികുതിദായകര്‍ പിഴ ഒടുക്കേണ്ടിവരും. 2022 ഏപ്രില്‍ 1 മുതല്‍ മൂന്ന് മാസം വരെ 500 രൂപയും അതിനു ശേഷം 1000 രൂപയും പിഴ നല്‍കണം. നികുതിദായകര്‍ 100 രൂപ ഫീസ് നല്‍കേണ്ടിവരും.