Home National കര്‍ണാടകയില്‍ ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്ന് ഹിന്ദു സംഘടനകള്‍

കര്‍ണാടകയില്‍ ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്ന് ഹിന്ദു സംഘടനകള്‍

0
കര്‍ണാടകയില്‍ ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്ന് ഹിന്ദു സംഘടനകള്‍

ബംഗളൂരു: കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്ന് ഹിന്ദു സംഘടനകള്‍. ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആഹ്വാനവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.

ഉഗാദി ആഘോഷത്തോടനുബന്ധിച്ച് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ ചെയ്യാറുണ്ട്. ഈ പൂജയ്ക്ക് ഹലാല്‍ മാംസം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹിന്ദു സംഘടനകള്‍ പറഞ്ഞത്.

അതേസമയം ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here