Home State സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ വെള്ളരിക്കാപട്ടണമല്ല; കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എം വി ജയരാജന്‍

സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ വെള്ളരിക്കാപട്ടണമല്ല; കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എം വി ജയരാജന്‍

0
സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ വെള്ളരിക്കാപട്ടണമല്ല; കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എം വി ജയരാജന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ വെള്ളരിക്കാപട്ടണമല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമെന്നാണെന്നും കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജയരാജന്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളികളുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലാണ് കോടതി ഇടപെടേണ്ടത്. പെട്രോള്‍ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കരുതെന്നോ കോടതി പറയാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here