Home News ദേശീയ പണിമുടക്ക്; തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിക്കാൻ വെഞ്ഞാറമൂട്ടില്‍ സിപിഐ സിപിഎം സംഘർഷം

ദേശീയ പണിമുടക്ക്; തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിക്കാൻ വെഞ്ഞാറമൂട്ടില്‍ സിപിഐ സിപിഎം സംഘർഷം

0
ദേശീയ പണിമുടക്ക്; തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിക്കാൻ വെഞ്ഞാറമൂട്ടില്‍ സിപിഐ സിപിഎം സംഘർഷം

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിക്കാൻ സി പി ഐ സി പി എം സംഘർഷം. ഞായറാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്കിനിടെയാണ് വെഞ്ഞാറമൂട്ടില്‍ സിപിഐ-സിപിഎം സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് ഘടകക്ഷികളായ ഇരുപാര്‍ട്ടിയുടെയും തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമായി വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തിയത്.

സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സി.ഐ.ടി.യു തൊഴിലാളികളുടെ സമരപന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് രണ്ട് സംഘങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇതിന് പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ തിരികെ എഐടിയുസിയുടെ സമര പന്തലലിനടുത്തേക്ക് പ്രകടനം നടത്തി. ഇത് പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മില്‍ പരസ്പരം കല്ലേറ് നടന്നു. പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here