Home State സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,360 രൂപയായി.

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു. 19 ദിവസത്തിനിടെ 2200 രൂപയാണ് കുറഞ്ഞത്.

മാര്‍ച്ച് ഒമ്പതിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വരെ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുമ്പ് വരെ കണ്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here