Home State പണിമുടക്ക് ദിവസം ഓഫീസിലെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു; മൂക്കിന് പരിക്ക്

പണിമുടക്ക് ദിവസം ഓഫീസിലെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു; മൂക്കിന് പരിക്ക്

0
പണിമുടക്ക് ദിവസം ഓഫീസിലെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു; മൂക്കിന് പരിക്ക്

കൊച്ചി: പണിമുടക്ക് ദിവസം ഓഫീസിലെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി മനോജിന് ആണ് മര്‍ദ്ദനമേറ്റത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസ് തുറക്കാനായി എത്തിയതായിരുന്നു മനോജ്. ഓഫീസ് തുറന്ന് അകത്തുകയറിയതിന് പിന്നാലെ നാല്പതിലധികം പേരടങ്ങുന്ന സമരാനുകൂലികളുടെ സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരാനുകൂലികള്‍ അകത്തേക്ക് കയറുകയായിരുന്നു.

മനോജിന്റെ മൂക്ക്, തല, ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അതിക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊലീസ് എത്തിയാണ് മനോജിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here