Home News വിദ്യാർത്ഥിക്ക് സവിശേഷ ജ്ഞാന മേഖലയിലുള്ള താൽപര്യം ഉണർത്താൻ അധ്യാപകർക്ക് കഴിയണം: ഡോ എസ് ഉണ്ണികൃഷ്ണൻ

വിദ്യാർത്ഥിക്ക് സവിശേഷ ജ്ഞാന മേഖലയിലുള്ള താൽപര്യം ഉണർത്താൻ അധ്യാപകർക്ക് കഴിയണം: ഡോ എസ് ഉണ്ണികൃഷ്ണൻ

0
വിദ്യാർത്ഥിക്ക് സവിശേഷ ജ്ഞാന മേഖലയിലുള്ള താൽപര്യം ഉണർത്താൻ അധ്യാപകർക്ക് കഴിയണം: ഡോ എസ് ഉണ്ണികൃഷ്ണൻ

ചങ്ങനാശ്ശേരി: വിദ്യാർത്ഥിക്ക് സവിശേഷ ജ്ഞാന മേഖലയിലുള്ള താൽപര്യത്തെ ഉണർത്തി വിടുകയാണ് അധ്യാപകരുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന് വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.

2021- 22 വർഷത്തെ ബർക്കുമാൻസ് അവാർഡ്, മാന്നാനം കെ.ഇ. കോളേജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. പുരയ്ക്കലിന് നിർവഹിച്ചു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തെ മുഴുവൻ ജ്ഞാനത്തിന്റെ ഉറവിടമായി കാണേണ്ടതുണ്ടെന്ന ഒ വി വിജയന്റെ ഗുരു സാഗരദർശനത്തിന്റെ പ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു .

അറിവിന്റെ ആധികാരികത അധ്യാപകന് അനുപേക്ഷണീയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഓർമിപ്പിച്ചു. എസ് ബി കോളേജിൽ നടന്ന അവാർഡ് ദാന സമ്മേളനത്തിൽ കോളജ് മാനേജർ റവ.ഡോ. തോമസ് പാടിയത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം, കുര്യൻ വർഗീസ്, സിബി ജോസഫ്, ഡോ. ഐസൺ വി. വഞ്ചി പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് 1998 മുതൽ നൽകി വരുന്ന ബർക്കുമാൻസ് അവാർഡ് എസ്.ബി. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്ററാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here