Home National പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ ഡെല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് എംപിമാര്‍, എഴുതി നല്‍കാന്‍ സ്പീക്കര്‍

പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ ഡെല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് എംപിമാര്‍, എഴുതി നല്‍കാന്‍ സ്പീക്കര്‍

0
പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ ഡെല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് എംപിമാര്‍, എഴുതി നല്‍കാന്‍ സ്പീക്കര്‍

ന്യൂ ഡെല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുഡിഎഫ് എംപിമാരെ ഡെല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവം സഭയില്‍ ഉന്നയിച്ച് എംപിമാര്‍. വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് എംപിമാര്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. സംഭവിച്ചത് എന്താണെന്ന് എഴുതി നല്‍കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. എംപിമാര്‍ സ്പീക്കറെ ചേംമ്പറില്‍ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കും. ചേംമ്പറില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു.

എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, കെ മുരളീധരന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കാണ് ഡെല്‍ഹി പൊലീസിന്റെ മര്‍ദ്ദനമേറ്റത്. ഹൈബി ഈഡന്റെ മുഖത്തടിച്ചടിച്ച ഡെല്‍ഹി പൊലീസ് കെ മുരളീധരനെയും ടി എന്‍ പ്രതാപനെയും പിടിച്ചു തള്ളി. പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി രമ്യ ഹരിദാസ് ആരോപിച്ചു. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ബെന്നി ബെഹനാന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പൊലീസ് തള്ളി.

എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ഡെല്‍ഹി പൊലീസ് അതിക്രമം ഉണ്ടായത്. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാര്‍ക്ക് നേരെയാണ് ഡെല്‍ഹി പൊലീസിന്റെ അതിക്രമം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here