Home Local News ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടുദിവസം

ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടുദിവസം

0
ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടുദിവസം

വാണിയമ്പാറ: ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം രണ്ടുദിവസം ചെലവഴിച്ചു. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ് (52) മരിച്ചത്. സൈമണും ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഏകമകന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമണ്‍ അയല്‍വീട്ടില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്സിനെ വിവരം അറിയിച്ചു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീച്ചി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here