കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. ഇന്ന് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് 69 പൈസയുമാണ് കൂട്ടിയത്.
ഇന്നലെ പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ വര്‍ധന. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ 50 രൂപ കൂട്ടിയിരുന്നു.
റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടു. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വര്‍ധന കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്ല്‍.