Home State മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; കെ റെയിലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടും

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; കെ റെയിലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടും

0
മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; കെ റെയിലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കെ റെയിലിന് അന്തിമ അനുമതി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. ഡെല്‍ഹിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി കെ റെയിലിന് അനുമതി വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.

നിലവില്‍ ഡെല്‍ഹിയിലുള്ള കെ റെയില്‍ എംഡി നാളെയും ഡെല്‍ഹിയല്‍ തന്നെ തുടരും. കേന്ദ്ര റെയില്‍വേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡിപിആറുമായി ചില വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് നേരത്തെ ആരാഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here