Home National എച്ച്എല്‍എല്‍ കേരളത്തിന് കൈമാറില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

എച്ച്എല്‍എല്‍ കേരളത്തിന് കൈമാറില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

0
എച്ച്എല്‍എല്‍ കേരളത്തിന് കൈമാറില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂ ഡെല്‍ഹി: എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് കൈമാറില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു.

അതേസമയം കേരളത്തിന് കമ്പനിക്ക് വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിലുള്ള എച്ച്എല്‍എല്‍ ആസ്തികള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാനാണ് കേരളത്തിന്റെ തീരുമാനം. കെഎസ്‌ഐഡിസി ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപത്രം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ലൈഫ്‌കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയുടെ ലാഭമാണ് ഇതുവരെ നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേണ്‍ ഓവര്‍. ലാഭം 145 കോടിയുമായിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡില്‍ കേന്ദ്രസര്‍ക്കാരിന് 51 ശതമാനം ഓഹരിയാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here