Home Local News സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ച ന്യൂനമര്‍ദ്ദം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ച് ശക്തി പ്രാപിക്കും. തുടര്‍ന്ന് വടക്ക് ദിശയില്‍ സഞ്ചരിച്ച് ചൊവ്വാഴ്ച തീവ്രന്യൂനമര്‍ദ്ദമായും തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തുടര്‍ന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here