Home State സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

0
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 4760 രൂപയാണ്. ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. ഇന്നലെ സ്വര്‍ണം ഗ്രാമിന് 31 രൂപയും പവന് 248 രൂപയുമായിരുന്നു കുറഞ്ഞത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 3930 രൂപയായി. ഇന്നലെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. 3,975 രൂപയായിരുന്നു ഇന്നലത്തെ വില. ഒരുപവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 200 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്.

ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ ഇന്നലെ മാറ്റമില്ലായിരുന്നു. അതേസമയം ഇന്ന് വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 74 രൂപയായി.

LEAVE A REPLY

Please enter your comment!
Please enter your name here