സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു: രണ്ടു മാസത്തെ താഴ്ന്ന നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 31 രൂപയും പവന് 248 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38,480 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 38,728 രൂപയായിരുന്നു.

18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. 3,975 രൂപയാണ് ഇന്നത്തെ വില. ഒരുപവന്‍ 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഇന്ന് 200 രൂപയുടെ കുറവുണ്ടായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 75 രൂപയാണ് ഇന്നത്തെ വില.

ആഭ്യന്തര വിപണികളില്‍ സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു. മള്‍ട്ടി കമോഡിറ്റി എക്സ്ചേഞ്ചില്‍ ഇന്ന് രാവിലെ പത്ത് ഗ്രാമിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകളില്‍ 96 രൂപ താഴ്ന്ന് 47,365ലാണ് സ്വര്‍ണത്തിന്റെ വ്യാപാരം ആരംഭിച്ചത്. സാമനമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,736.5 രൂപയുമായി. ഇത് സ്വര്‍ണ വിലയുടെ രണ്ടു മാസത്തെ താഴ്ന്ന നിരക്കാണ്. രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണത്തിന്റെ വില ഇടിഞ്ഞത്.