Home News എസ് ബി കോളജ് ഐ ഇ ഡി സി യ്ക്ക് പുരസ്കാരം

എസ് ബി കോളജ് ഐ ഇ ഡി സി യ്ക്ക് പുരസ്കാരം

0
എസ് ബി കോളജ് ഐ ഇ ഡി സി യ്ക്ക് പുരസ്കാരം

ചങ്ങനാശ്ശേരി: എസ് ബി കോളേജിലെ ഐ ഇ ഡി സി കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മികച്ച ഐ ഇ ഡി സി ഇ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം മികച്ച എമർജിങ് ഐഡിസി അവാർഡും എസ് ബി കോളേജ് നേടിയെടുത്തു. വിദ്യാർത്ഥികളിലെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സംരംഭകത്വ പരിശീലനങ്ങൾ നൽകുവാനും ആയി കേരള ഗവൺമെൻറിൻറെ കീഴിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ കോളേജുകളിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രങ്ങളാണ് ഐ ഇ ഡി സി.

2021-2022 വർഷത്തെ മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അംഗീകാരം .കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഇന്നോവറ്റർ പ്രീമിയർ ലീഗ് എന്ന മത്സരത്തിലും എസ്ബി കോളേജിലെ ഐ ഈ ഡി സി മികച്ച പ്രകടനം കാഴ്ചവെച്ചു.വിദ്യാർഥികൾക്കായിഐഡിയാത്തൺഹാക്കത്തൺ തുടങ്ങിയ മത്സരങ്ങളും ചർച്ചകളും സെമിനാറുകളും ട്രെയിനിങ് വർക്ക് ഷോപ്പുകളും ഐ ഇ ഡി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here