Home News ആറുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം

ആറുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം

0
ആറുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു അപകടം. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്സിൽ നിന്ന് വീണായിരുന്നു മരണം.

ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ്‌ കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here