
പാലക്കാട്: ലക്കിടിയിൽ ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
പാലപ്പുറം വിളക്കിത്തല അജിത്ത്കുമാർ (37), ഭാര്യ വിജി (34), വിജിയുടെ മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണു നിഗമനമെന്നും വീട്ടിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. വിജിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മക്കളാണ് ആര്യനന്ദയും അശ്വനന്ദയും.പുഴയുടെ കരയിൽ ഇവരുടെ ചെരുപ്പും മറ്റും കണ്ടാണ് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടങ്ങിയത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.