Home News ഡോണൾഡ് ട്രംപിൻ്റെ സമൂഹമാധ്യമ ആപ്പ് ‘ട്രൂത്ത് സോഷ്യലി’ന് വൻ ഡിമാൻ്റ്

ഡോണൾഡ് ട്രംപിൻ്റെ സമൂഹമാധ്യമ ആപ്പ് ‘ട്രൂത്ത് സോഷ്യലി’ന് വൻ ഡിമാൻ്റ്

0
ഡോണൾഡ് ട്രംപിൻ്റെ  സമൂഹമാധ്യമ ആപ്പ് ‘ട്രൂത്ത് സോഷ്യലി’ന് വൻ ഡിമാൻ്റ്

സമൂഹമാധ്യമങ്ങളിൽനിന്നു പുറത്താക്കപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം സമൂഹമാധ്യമ ആപ്പ് ആയ ‘ട്രൂത്ത് സോഷ്യൽ’ രംഗത്തിറക്കി. പരീക്ഷണഘട്ടത്തിലുള്ള ഒന്നാം പതിപ്പ് ആപ്പിളിന്റെ ആപ് സ്റ്റോറിലാണ് ലഭ്യമായത്.

അക്കൗണ്ട് തുറക്കാനെത്തിയ പലർക്കും ‘വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ വെയ്റ്റ് ലിസ്റ്റിലാണ്’ എന്ന സന്ദേശമാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ അണികളിൽ ആപ്പിന് വൻ ഡിമാൻഡ് ആണെന്നാണു റിപ്പോർട്ട്.അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മറ്റു സമൂഹമാധ്യമങ്ങളിൽ ഇടം നേടാനാകാത്തവർക്കു ചിന്തകൾ പങ്കുവയ്ക്കാനൊരിടം എന്നാണ് ആപ് സ്വയം വിശേഷിപ്പിക്കുന്നത്. സത്യത്തെ പിന്തുടരൂ എന്നാണ് ആഹ്വാനം.

ട്വിറ്ററിൽ ട്വീറ്റ്, റീട്വീറ്റ് എന്നിങ്ങനെയാണ‌ു രീതിയെങ്കിൽ ട്രൂത്ത് സോഷ്യലിൽ ട്രൂത്ത്, റീ–ട്രൂത്ത് എന്നിങ്ങനെ.യുഎസ് പാർലമെന്റ് മന്ദിരം ആക്രമണത്തിനു പിന്നാലെ 2021 ജനുവരിയിലാണ് ട്വിറ്റർ അടക്കം സമൂഹമാധ്യമങ്ങളിൽനിന്നു ട്രംപിനെ സ്ഥിരമായി വിലക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here