കൊച്ചി: വധഗൂഢാലോചന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണ സംഘ ത്തിനു ലഭിച്ചു. കേസില്‍ പ്രതികള്‍ മുമ്പ് ക്രൈംബാഞ്ചിന് മുമ്പാകെ നല്കിയ മൊഴികളും മറ്റ് തെളിവുകളുമായി ഇത് ഒത്തുനോക്കിയ ശേഷം പ്രതികളുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കും.പരിശോധനാഫലം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നു നേരിട്ട് ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറുകയായിരുന്നു.
ഇതിന്റെ പകര്‍പ്പാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഫോണുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച കേസിലെ രണ്ടാം പ്രതിയും ദിലീ പിന്റെ സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവുമായ സുരാജ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.