Home News ക‍ർണാടകത്തിൽ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും മൈക്ക് ഉച്ചത്തിൽ ഉപയോഗിക്കുന്നതിനെതിരെ പൊലീസ്

ക‍ർണാടകത്തിൽ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും മൈക്ക് ഉച്ചത്തിൽ ഉപയോഗിക്കുന്നതിനെതിരെ പൊലീസ്

0
ക‍ർണാടകത്തിൽ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും   മൈക്ക് ഉച്ചത്തിൽ ഉപയോഗിക്കുന്നതിനെതിരെ  പൊലീസ്

പ്രാർത്ഥനയ്‌ക്ക് മുസ്ലീം പള്ളികളിൽ മൈക്കുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏ‍ർപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മൈക്ക് ഉപയോ​ഗിക്കുന്നതിനെതിരെ ക‍ർണാടക പൊലീസ്. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ – 2000 അനുസരിച്ച് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പൊലീസ് നോട്ടീസ് അയച്ചു.

വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോ​ഗിക്കേണ്ട ഡെസിബൽ പരിധി പൊലീസ് നോട്ടീസിൽ വ്യക്തമാക്കുന്നു. നിയമപ്രകാരമാണ് ഇക്കാര്യം ചെയ്യുന്നതെന്നും, എല്ലാ മത, മതേതര സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും കർണാടകയിലെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിതായാണ് റിപ്പോ‍ർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here