Home News എം ജി സർവകലാശാല മാർക്ക് തിരുത്തൽ ; സിജെഎൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക് തിരുത്തിയതായി ഉപസമിതി കണ്ടെത്തൽ

എം ജി സർവകലാശാല മാർക്ക് തിരുത്തൽ ; സിജെഎൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക് തിരുത്തിയതായി ഉപസമിതി കണ്ടെത്തൽ

0
എം ജി സർവകലാശാല മാർക്ക് തിരുത്തൽ ;  സിജെഎൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക് തിരുത്തിയതായി ഉപസമിതി കണ്ടെത്തൽ

കോട്ടയം: എം ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്റ്റിലായ സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക് തിരുത്തിയതായി സൂചന.

സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെതാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ഉപസമിതിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം കൈക്കൂലി വാങ്ങിയത് എൽസി മാത്രമാണെന്നാണ് ഉപസമിതി കണ്ടെത്തൽ.എം ജി സർവകലാശാലയിയെ എം ബി എ സെക്ഷൻ ഓഫീസർക്ക് ജാഗ്രത കുറവുണ്ടായി എന്നും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.

ഇയാൾക്കെതിരെ നടപടി വേണമെന്നും ഉപസമിതിയുടെ റിപ്പോർട്ട് പറയുന്നു. മൂല്യനിർണയ രീതികളിൽ മാറ്റം വരുത്താനും സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ നൽകിയിട്ടുണ്ട്. 7000 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആണ് സർവകലാശാലയിൽ കെട്ടിക്കിടക്കുന്നത് എന്നും സമിതി കണ്ടെത്തി. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക ക്യാംപുകൾ വേണമെന്നും സിൻഡിക്കേറ്റ് ഉപസമിതി സമിതി ശുപാർശ നൽകി.

മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here