Home News ചെങ്കോട്ട അക്രമസംഭവം; പ്രതിക്കൂട്ടിലായ പഞ്ചാബി നടൻ ദീപ്‌ സിദ്ദു റോഡപകടത്തില്‍ മരിച്ചു

ചെങ്കോട്ട അക്രമസംഭവം; പ്രതിക്കൂട്ടിലായ പഞ്ചാബി നടൻ ദീപ്‌ സിദ്ദു റോഡപകടത്തില്‍ മരിച്ചു

0
ചെങ്കോട്ട അക്രമസംഭവം;  പ്രതിക്കൂട്ടിലായ പഞ്ചാബി നടൻ  ദീപ്‌ സിദ്ദു റോഡപകടത്തില്‍ മരിച്ചു

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായ പഞ്ചാബി നടനും ആക്‌ടിവിസ്‌റ്റുമായ ദീപ്‌ സിദ്ദു റോഡപകടത്തില്‍ മരിച്ചു. ഡല്‍ഹിക്കു സമീപം സിദ്ദു ഓടിച്ചിരുന്ന വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചു കയറിയാണ്‌ ദുരന്തം.

ഡെല്‍ഹിയില്‍നിന്നു ഭട്ടിന്‍ഡയിലേക്കുള്ള യാത്രയിലായിരുന്നു സിദ്ദു. പരിക്കേറ്റ സന്ധുവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ സിദ്ദുവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സ്‌ത്രീക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്‌.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ട്രാക്‌ടര്‍ റാലി അക്രമാസക്‌തമായതിനു പിന്നില്‍ പങ്കുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി സിദ്ദുവിനെതിരേ ഡല്‍ഹി പോലീസ്‌ കേസെടുത്തിരുന്നു. സംഭവശേഷം ഒളിവിലായ സിദ്ദുവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ ഒരുലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here