ബംഗളൂരൂ: ഐപിഎൽ മെഗാ താര ലേലത്തിൽ ആർക്കും വേണ്ടാതെ ഒരുപിടി പ്രമുഖർ. സുരേഷ് റെയ്ന, ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് തുടങ്ങി പല പ്രമുഖരെയും ടീമുകൾ തിരിഞ്ഞുനോക്കിയില്ല. ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു ഇന്ത്യൻ മൂൻ താരം സുരേഷ് റെയ്ന.ടൂർണമെന്റിന്റെ ആദ്യ പതിപ്പ് മുതൽ റെയ്ന ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുണ്ടായിരുന്നു. 2021 പതിപ്പിന് ശേഷം സിഎസ്കെ അദ്ദേഹത്തെ ലേലത്തിൽ വിട്ടു.
സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാരണം സീസണിന്റെ അവസാന ഘട്ടങ്ങളിൽ ആദ്യ ഇലവനിൽ ഇടം നഷ്ടപ്പെട്ടിരുന്നു. രണ്ട് കോടി രൂപയായിരുന്നു റെ യ്നയുടെ അടിസ്ഥാന വില.സ്റ്റീവ് സ്മിത്ത് 2021 എഡിഷനിൽ ഡെൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു. 2019, 2020 എഡിഷനുകളിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്നു സ്മിത്ത്. ഇത്തവണ രാജസ്ഥാനും സ്മിത്തിനെ തിരിഞ്ഞുനോക്കിയില്ല.
ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസൻ, ഓസീസ് വിക്കറ്റ് കീപ്പറായ മാത്യു വേഡ്, ഇന്ത്യൻ പേസർ ഉമേഷ് യാദവ്, ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ, ഓസീസ് സ്പിന്നർ ആദം സാംപ, ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര, ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ, ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സ്, ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ് തുടങ്ങിയ പ്രമുഖരെയും ലേലത്തിൽ എടുക്കാൻ ഫ്രഞ്ചൈ സികൾ തയാറായില്ല.