
പി വി അൻവർ എംഎൽഎയുടെ ഭൂമി ജപ്തി ചെയ്യാൻ ആക്സിസ് ബാങ്ക്. ഒരു ഏക്കർ ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അൻവറിന് നോട്ടീസ് അയച്ചു.1.14 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി ചെയ്യുന്നത്.
ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്ര പരസ്യം നൽകി.അതേസമയം, മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും.
റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി.