Home News ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ 10–ാം നിലയിൽനിന്ന് മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ

ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ 10–ാം നിലയിൽനിന്ന് മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ

0
ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ  10–ാം നിലയിൽനിന്ന് മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ

ന്യൂഡെൽഹി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ മകനെ 10–ാം നിലയിൽനിന്ന് സാരിയില്‍ കെട്ടിയിറക്കി അമ്മ. ഡൽഹി എൻസിആറിലെ ഫരീദാബാദിലാണ് സംഭവം. 10–ാം നിലയിൽനിന്ന് ഒൻപതാം നിലയിലേക്കാണ് മകനെ തുണിയിൽ കെട്ടി ഇറക്കിയത്.

ഒൻപതാം നിലയിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.എതിർ കെട്ടിടത്തിൽ താമസിക്കുന്നയാളാണ് വിഡിയോ പകർത്തിയത്. അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയിൽ മകൻ തൂങ്ങിയിറങ്ങുന്നത് വിഡിയോയിൽ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മയ്ക്കെതിരെ വിമർശനവും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here