Home News കപ്പൽ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

കപ്പൽ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

0
കപ്പൽ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

കോട്ടയം: കപ്പൽ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കുറിച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായത്. സ്ട്രീം അറ്റ്‌ലാൻഡിക് എന്ന കപ്പലിലെ അസിസ്റ്റന്‍റ് കുക്കായിരുന്നു ജസ്റ്റിൻ. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ജസ്റ്റിനെ കാണാതായതായി കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്.

ശനിയാഴ്ച ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ജസ്റ്റിൻ പറഞ്ഞിരുന്നുവെന്നും കുടുംബം വിശദീകരിക്കുന്നു. സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here