Home News കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ചനിലയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ചനിലയിൽ

0

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ ലോട്ടിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ സെല്ലിനുള്ളിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി അന്തേവാസികള്‍ തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂപ്രണ്ട് കെ സി രമേശൻ അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കുമിടയില്‍ വാർഡ് അഞ്ചിലെ പത്താമത്തെ സെല്ലിൽ രണ്ട് പേർ തമ്മിൽ അടിപിടി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റി. ഇന്ന് രാവിലെ ജിയ ലോട്ടിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സൂപ്രണ്ട് കെ സി രമേശൻ മാധ്യമങ്ങളോട് പറഞ്ഞു. തലശ്ശേരി മഹിള മന്ദിരത്തിൽ നിന്നാണ് ജിയ ലോട്ടിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here