Home Uncategorized പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ വർഷിച്ച ബോംബ് സുരക്ഷാസേന നിർവീര്യമാക്കി

പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ വർഷിച്ച ബോംബ് സുരക്ഷാസേന നിർവീര്യമാക്കി

0
പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ വർഷിച്ച ബോംബ് സുരക്ഷാസേന നിർവീര്യമാക്കി

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ വർഷിച്ച ബോംബ് സുരക്ഷാസേന നിർവീര്യമാക്കി. ഡ്രോണിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തെങ്കിലും ഡ്രോൺ പാകിസ്താനിലേക്ക് പറക്കുകയായിരുന്നു. അമൃത്സറിലെ അജ്നാല പഞ്ച്ഗ്രാഹിയിൽ ഇന്നലെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്.അതേസമയം, സംഭവത്തിന് പിന്നാലെ ബിഎസ്എഫ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.

തുടർന്ന് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി.ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പണവും മയക്കുമരുന്നും അയക്കുന്നതിന് അതിർത്തിക്കപ്പുറത്തുള്ള ഭീകര സംഘടനകൾ ഡ്രോണുകൾ പതിവായി ഉപയോഗിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here