ഭോപ്പാൽ: യൂണിവേഴ്സിറ്റി ക്യാംപസില്‍ കടുവയുടെ സാന്നിധ്യം. ന്യൂ ഭോപ്പാലിലെ കോലാര്‍ റോഡിലുള്ള ഭോജ് ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ ബംഗ്ലാവിന് സമീത്ത് വച്ചാണ് കടുവയെ കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.മതില് ചാടിക്കടന്നാണ് കടുവ ക്യാംപസ് പരിസരത്ത് പ്രവേശിച്ചത്. കടുവയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത് സെക്യൂരിറ്റി ജീവനക്കാരനാണ്.
വൈസ് ചാന്‍സിലര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.കാലിയസോട്ട് അണക്കെട്ടിന് സമീപം 25 ഏക്കർ വിസ്തൃതിയിലാണ് ഭോജ് യൂണിവേഴ്സിറ്റി കാമ്പസ്. ഇതിനുള്ളിലാണ് വിസിയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.