Home News ഡ്രൈവിംഗ് സ്കൂൾ ഉടമ ബൈക്കിടിച്ച് മരിച്ചു

ഡ്രൈവിംഗ് സ്കൂൾ ഉടമ ബൈക്കിടിച്ച് മരിച്ചു

0

പൊൻകുന്നം: ഡ്രൈവിംഗ് സ്കൂൾ ഉടമ ബൈക്കിടിച്ച് മരിച്ചു. പൊൻകുന്നത്തെ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ഉടമ മഠത്തിൽ ജലീൽ ആണ് മരിച്ചത്. പൊൻകുന്നം ആർടിഒ ഓഫീസിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു വെന്നാണ് വിവരം.പൊൻകുന്നം ആർടി ഓഫീസിനു സമീപം ഇന്ന് 3.30 ഓടെ ആണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റ ജലീലിനെ ഉടൻ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here