Home News സാക്ഷൽ “അണ്ണാൻ ഹസാരെ” വരുന്നു; മഹാരാഷ്ട്ര സർക്കാരിനെതിരേ അനിശ്ചിതകാല നിരാഹാര സമരത്തിന്

സാക്ഷൽ “അണ്ണാൻ ഹസാരെ” വരുന്നു; മഹാരാഷ്ട്ര സർക്കാരിനെതിരേ അനിശ്ചിതകാല നിരാഹാര സമരത്തിന്

0
സാക്ഷൽ “അണ്ണാൻ ഹസാരെ” വരുന്നു; മഹാരാഷ്ട്ര സർക്കാരിനെതിരേ അനിശ്ചിതകാല നിരാഹാര സമരത്തിന്

മുംബൈ: മരംചാടി നടക്കുന്ന അണ്ണാ നെ കാണുമ്പോൾ മലയാളിക്ക്‌ സന്തോഷമാണ്. കർഷകർക്ക് വേണ്ടി ഡെൽഹിയിൽ സമരം ചെയ്ത വലിയ അണ്ണനുണ്ടായിരുന്നു അണ്ണാ ഹസാരെ. കുറെ നാളായി ആശാൻ കുംഭകർണസേവയായിരുന്നു. ദാ സാക്ഷൽ “അണ്ണാൻ ഹസാരെ” രംഗത്തു വരുകയാണ്. കർഷകരെ നന്നാക്കാനാവില്ല, എന്ന പിന്നെ യുവതലമുറയെങ്കിലും നന്നാക്കി കളയാം. ലഹരിയെന്ന് കേട്ടാൽ ആശാന് കട്ട കലിപ്പാണ്. അതുകൊണ്ട് ഇക്കുറി യുദ്ധപ്രഖ്യാപനം ഇതിനെതിരാണ്.

കുറെ നാളായി കാണാനില്ലാതിരുന്നതുകൊണ്ട് ആളും കൂടും.സൂപ്പർമാർക്കറ്റുകളിലും കടകളിലും വൈൻ വിൽപനയ്ക്ക് അനുമതി നൽകികൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അണ്ണാ ഹസാരെ ആശാൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ആശാൻ കത്തെഴുതി.അതേസമയം സർക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സർക്കാരിന്റെ പുതിയ നയത്തിനെതിരേ മുന്നറിയിപ്പ് നൽകികൊണ്ടുള്ള കത്ത് ഞാൻ സംസ്ഥാന സർക്കാരിന് അയച്ചിരുന്നു.

എന്നാൽ അതിൽ യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചില്ല. ഈ അടുത്താണ് സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും വൈൻ വില്പനക്കായി അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം നിർഭാഗ്യകരമാണ്. ഇത് വരും തലമുറയെ ദോഷകരമായി ബാധിക്കും.

ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് എന്റെ തീരുമാനം- അദ്ദേഹം പറഞ്ഞു. വൈൻ വിൽപനയ്ക്ക് അനുമതി നൽകികൊണ്ടുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിനെതിരേ ബി ജെ പിയും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here