
ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിച്ചും നിയമ നിര്‍വഹണ ഏജന്‍സികളെ താഴ്ത്തിക്കെട്ടിയും സമൂഹ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രചാരണം നടത്തിയ മാധ്യമപ്രവര്ത്തകന് ജമ്മു കശ്മീരില്‍ അറസ്റ്റില്‍.
‘ദകശ്മീര്വാല’ എന്ന ഓണ്ശെലന് ന്യുസ് മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയ ഫഹദ് ഷാ ആണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഭീകര പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിച്ചും നിയമ നിര്‍വഹണ ഏജന്‍സികളെ താഴ്ത്തിക്കെട്ടിയും രാജ്യത്തിന്റെ വിരുദ്ധമായും പ്രവര്‍ത്തിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
ക്രമസമാധാന നില തകര്‍ക്കുകയും പൊതുസമൂഹത്തില്‍ ഭീതി പരത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ചിലര്‍ സമൂഹ മാധ്യമങ്ങളിലും പോര്‍ട്ടലുകളിലും ദേശവിരുദ്ധമായ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും പ്രചരിപ്പിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 19/2022 നമ്പര്‍ കേസിലാണ് ഫഹദ് ഷാ അറസ്റ്റിലായിരിക്കുന്നതെന്ന് പുല്‍വാമ പോലീസ് വ്യക്തമാക്കി.നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് ഫഹദ് ഷാ. കേസില്‍ അന്വേഷണം തുടരുകയാണ്. ഈ മാസം ഒന്നിന് ഫഹദ് ഷായെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2011ലാണ് ഫഹദ് ഷാ ഓണ്‍ലൈന്‍ മാഗസില്‍ ആരംഭിച്ചത്. ജമ്മ കശ്മീരില്‍ നിന്നുള്ള വാര്‍ത്തകളും സാമൂഹിക സാംസ്കാരിക വിഷയങ്ങളുമാണ് ഇതില്‍ വന്നിരുന്നത്. കഴിഞ്ഞ മാസം മാഗസിന്റെ ഒരു ട്രെയിനി റിപ്പോര്‍ട്ടര്‍ ആയ സജദ് ഗുല്‍ അറസ്റ്റിലായിരുന്നു. ട്വിറ്ററിലെ ഒരു പോസ്റ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. പൊതുസുരക്ഷ നിയമപ്രകാരമായിരുന്നു അറസ്റ്റ്.