Home News സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുന്നു,ഞായറാഴ്ച ആരാധനയ്ക്ക് അനുമതി

സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുന്നു,ഞായറാഴ്ച ആരാധനയ്ക്ക് അനുമതി

0
സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുന്നു,ഞായറാഴ്ച ആരാധനയ്ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും വീണ്ടും തുറക്കാൻ തീരുമാനം. ഞായറാഴ്ച ആരാധനകൾക്ക് അനുമതിയായി.

20 പേർക്ക് പങ്കെടുക്കാം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൊറോണ മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. സ്കൂളുകൾ 14 മുതലും കോളജുകൾ ഏഴു മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് സ്കൂളുകളിൽ അടച്ചിരുന്നത്. ഇതാണ് വീണ്ടും തുറക്കുന്നത്. കൊറോണ രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും. ഞായറാഴ്ചയിലെ സമാന നിയന്ത്രണം തുടരാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here