Home News ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1192 മരങ്ങൾ; പ്രതിദിന മരണനിരക്കിൽ വൻ വർധന

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1192 മരങ്ങൾ; പ്രതിദിന മരണനിരക്കിൽ വൻ വർധന

0

ന്യൂ ഡെൽഹി: രാജ്യത്ത് പ്രതിദിന കൊറോണ മരണനിരക്കിൽ വൻ വർധന. എന്നാൽ കൊറോണ വ്യാപനത്തിൽ കുറവ് തുടരുകയാണ്. 24 മണിക്കൂറിനിടെ 1192 കൊറോണ മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 871 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്.രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തി. മണിക്കൂറിനിടെ 1.67,059 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.2,54,076 പേർ രോഗമുക്തി നേടി. 17,43,059 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞിട്ടുണ്ട്. 11.69 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.രാജ്യത്ത് ഇതുവരെ 1,66,68,48,204 പേർക്കാണ് കൊറോണ വാക്സിൻ വിതരണം ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here