Home Sports അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ

0

കൂളിഡ്‌ജ് (ആന്റിഗ്വ): അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചുവിക്കറ്റ്‌ ജയം നേടിയാണ്‌ ഇന്ത്യ സെമിയിലേക്ക്‌ മുന്നേറിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ 38 ഓവറില്‍ 111 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ വിജയം സ്വന്തമാക്കി.

ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ യഷ്‌ ധൂല്‍ ബംഗ്ലാദേശിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പതറിയ ബംഗ്ലാദേശിനായി 48 പന്തില്‍ 30 റണ്ണെടുത്ത മെഹറൂബ്‌ ഹസന്‍ മാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്‌. ഏഴ്‌ ഓവറില്‍ 14 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത രാജ്‌ ബാവയാണു ഇന്ത്യന്‍ ബൗളിങ്ങിന്റെ പോര്‍മുനയായി. വിക്കി ഓസ്‌റ്റ്വാള്‍ രണ്ട്‌ വിക്കറ്റും രാജ്‌വര്‍ധന്‍ ഹാങ്‌ഗാര്‍ഗേകര്‍, കൗശല്‍ താംബെ, അങ്ക്രിഷ്‌ രഘുവംശി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ്‌ നഷ്‌ടമായി. പിന്നീട്‌ കരുതലോടെ അംഗ്‌കൃഷ്‌ രഘുവംശിയും ഷൈഖ്‌ റഷീദും ബാറ്റ്‌ വീശിയപ്പോള്‍ ഇന്ത്യയുടെ സ്‌കോറിങ്‌ പതിഞ്ഞ മട്ടിലായിരുന്നു. രഘുവംശിയെ നഷ്‌ടമാകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ്‌ ഇന്ത്യ നേടിയത്‌. 44 റണ്‍സ്‌ നേടിയ താരത്തിന്‌ പിന്നാലെ 26 റണ്‍സ്‌ നേടിയ ഷെഖിന്റെ വിക്കറ്റും സിദ്ധാര്‍ഥ്‌ യാദവിന്റെ വിക്കറ്റും ഇന്ത്യയ്‌ക്ക് നഷ്‌ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ യഷ്‌ ധുല്‍ 20 റണ്‍സുമായി ടീമിന്റെ വിജയം ഉറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here