കുവൈറ്റ്: നഴ്സായി കുവൈറ്റിലേക്ക് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഇടനിലക്കാർക്ക് പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്.
തൊഴിൽകരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും നൽകാതെ റിക്രൂട്ട്മെന്റ് അംഗീകരിക്കുകയില്ലെന്നും ഇടനിലക്കാർക്ക് പണം നൽകരുതെന്നും ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് അനധികൃതവും തട്ടിപ്പ് ലക്ഷ്യമാക്കിയിമുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ഓപ്പൺ ഹൗസ് വെർച്വലായാണ് സംഘടിപ്പിച്ചത്. സൂം ആപ്ലിക്കേഷൻ വഴി നിരവധി പേർ ഓപൺ ഹൗസിൽ പങ്കെടുത്തു.