Home Uncategorized കൊറോണ വ്യാപനം; നാലു ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി; കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കും

കൊറോണ വ്യാപനം; നാലു ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി; കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കും

0

തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തിൽ നാലു ജില്ലകളിൽ കൂടി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതനുസരിച്ച് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ പുതുതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നേരത്തെ തിരുവനന്തപുരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ സി കാറ്റഗറിയിൽ അനുവദിക്കില്ല.മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്താനാണ് നിർദ്ദേശം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ മറ്റു നിയന്ത്രണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here