ന്യൂഡെൽഹി: അന്തരിച്ച സൈനിക മേധാവി ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ അവാര്‍ഡ്. പ്രഭാ അത്രെ (കല), രാധേശ്യാം ഖെംക( സാഹിത്യം), കല്യാണ്‍ സിംഗ് (പൊതുപ്രവര്‍ത്തനം) എന്നിവർക്കും പത്മവിഭൂഷണ്‍ ലഭിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെ 17 പേർ പത്മഭൂഷണിന് അര്‍ഹരായി. മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യം നദല്ല, സൈറസ് പൂനാവാല തുടങ്ങിയവര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്.
നാല് മലയാളികൾ പദ്മശ്രീയ്ക്ക് അർഹരായി. ശോശാമ്മ ഐപ്പ് (കൃഷി, മൃഗസംരക്ഷണം), ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (കായികം), പി.നാരായണകുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെ.വി. റബിയ (സാമൂഹികസേവനം). അത്ലിറ്റ് നീരജ് ചോപ്ര, ഗായകൻ സോനു നിഗം എന്നിവരടക്കം 107 പേർക്കാണ് പത്മശ്രീ അവാർഡ് ലഭിച്ചത്.