Home News ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂ ഡെൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലുള്ള അദ്ദേഹം ഒരാഴ്ച അവിടെ ഐസൊലേഷനിൽ തുടരുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.ഇന്ന് വൈകീട്ടോടെയാണ് കൊറോണ പരിശോധനാ ഫലം ലഭിച്ചത്. സ്വയം ഐസൊലേഷനിൽ കഴിയുന്ന ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസൊലേഷനിലേക്ക് മാറണമെന്നും കൊറോണ പരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു അഭ്യർഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here