Home State മൺറോത്തുരുത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

മൺറോത്തുരുത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0

കൊല്ലം: ശാസ്താംകോട്ട മൺറോത്തുരുത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്അത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി നടന്ന സംഭവം ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുക പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി വൈകിയും രാവിലത്തെ പത്രം വീടിന് വെളിയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ നാട്ടുകാരിലൊരാൾ ഇവരുടെ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുവും നാട്ടുകാരും പോലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്. വീട്ടിൽ വിലാസിനി വെട്ടേറ്റ നിലയിലും പുരുഷോത്തമൻ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വീടിന്റെ ഭിത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പുരുഷോത്തമൻ രേഖപ്പെടുത്തിയിരുന്നു. തന്റെ വസ്തുവകകൾ അടുത്ത ബന്ധുവിന്റെ പേരിൽ എഴുതിവെച്ചിട്ടുണ്ട്. അത് ആ ബന്ധുവിന് നൽകണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here